പാലാ: ക്വാറൈൻ്റയിൻ ചട്ടം ലംഘിച്ചവർക്കെതിരെ കർശന നിലപാടുമായി കൗൺസിലർ ടോണി തോട്ടം. വാർഡു തല മോനിറ്ററിംങ് കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്ന കൊച്ചിടപ്പാടി വാർഡിൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ടോണി സജീവമായി ഇടപെട്ടു. വാർഡിലെ ആശാ വർക്കർ ബിജിമോൾ ബാബു ആണ് സംഭവം ടോണിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
രാത്രി തന്നെ വാർഡിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ വിവരം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്ന് ഉടൻ തന്നെ മുനിസിപ്പൽ സെക്രട്ടറിയെ വിളിച്ചു പോലീസിൽ അറിയിക്കാൻ നിർദ്ദേശം നൽകി.
നാട്ടുകാർ കർശന നടപടി വേണമെന്ന് ടോണിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നു നാട്ടുകാരുടെ പരാതി നഗരസഭാ ചെയർപേഴ്സനു കൈമാറി.
തുടർന്ന് നാട്ടുകാരുടെ ആശങ്ക അറിയിച്ചു കൗൺസിലിൽ വിഷയം അവതരിപ്പിച്ചു. ഇതോടെ സംഭവത്തിൻ്റെ ഗൗരവം കൗൺസിൽ ഉൾക്കൊണ്ടു. ഇതോടെ ചട്ടം ലംഘിച്ചവർക്കെതിരെ നടപടി എടുക്കാൻ കൗൺസിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി തീരുമാനമെടുത്തു. പോലീസിൻ്റെ വീഴ്ചയും ടോണി ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇക്കാര്യവും അന്വേഷിക്കാൻ തീരുമാനിച്ചു.