Hot Posts

6/recent/ticker-posts

അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും



തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.    

ജൂണ്‍ എട്ട് മുതല്‍ ആരംഭിക്കുന്ന അന്തര്‍ ജില്ലാ സര്‍വീസുകള്‍ക്ക് അധിക ചാര്‍ജ് ആയിരിക്കും ഈടാക്കുക. പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. അതേസമയം അന്തര്‍ സംസ്ഥാന യാത്രയ്ക്ക് തത്ക്കാലം അനുമതിയില്ല.

കൂടാതെ ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും. ഹോട്ടലുകളില്‍ നേരത്തെ ബുക്ക് ചെയ്യണം, പകുതി സീറ്റ് ഒഴിച്ചിടണം, തുടങ്ങിയ നിയന്ത്രണങ്ങളോടെയായിരിക്കും സംസ്ഥാനത്ത് ഹോട്ടലുകള്‍ തുറക്കുക. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ചചെയ്ത ശേഷമാകും തീരുമാനം. 

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ