Hot Posts

6/recent/ticker-posts

ജൂണ്‍ ഞങ്ങളുടെ പ്രിയപ്പെട്ട മാസം !!! പ്രണയ നിമിഷവുമായി ഭാവന



പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം നടി ഭാവനയുടെ പുതിയ സോഷ്യല്‍ മീഡിയ കുറിപ്പ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു . പ്രൊഡ്യൂസര്‍ നവീനെ വിവാഹം ചെയ്തതിനു ശേഷം താരം ബംഗളുരുവില്‍ സ്ഥിരതാമസമാക്കി. ഈ  അടുത്തായിരുന്നു താരം ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയത്.

ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്. താരത്തിന്റെ ശരീര സ്രവങ്ങള്‍ മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തൃശ്ശൂരിലെ വീട്ടിലേക്ക് മുത്തങ്ങ വഴിയായിരുന്നു ഭാവന എത്തിയത്. ഹോം ക്വാറന്റീനില്‍ കഴിയുന്ന ഭാവനയുടെ പുതിയ വിശേഷങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. താരം പങ്കുവെച്ച് കുറിപ്പ് വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറല്‍ ആയിട്ടുണ്ട്.

ജൂണ്‍മാസം തുടങ്ങിയതോടെ പുതിയ മാസത്തെ വരവേല്‍ക്കുകയാണ് എന്നും നവീന്‍ ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഭാവന പ്രേക്ഷകരോട് പറഞ്ഞു.  ജൂണ്‍ തങ്ങളുടെ പ്രിയപ്പെട്ട മാസമാണ് , താനെന്നും നവീന് മാത്രമാണെന്നും ജീവിതത്തില്‍ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നും ഭാവന കുറിച്ചു. ബംഗളൂരുവില്‍ നിന്ന് മുത്തങ്ങ വരെ താരം നവീനൊപ്പം യാത്ര ചെയ്തു, ശേഷം സഹോദരന്‍ രാജേഷിനൊപ്പം തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്നു. താരത്തിന്റെ പോസ്റ്റ് വാര്‍ത്തകളിലും ഇടം നേടികഴഞ്ഞു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു