Hot Posts

6/recent/ticker-posts

കോറൈൻ്റയിൻ ലംഘനം: സർക്കാരിനെ അറിയിക്കാൻ പോലീസിനെതിരെ ആഞ്ഞടിച്ച്‌ നഗരസഭ


പാലാ: പാലായിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശികൾ ക്വാറൈൻ്റയിൻ ചട്ടം ലംഘിച്ച സംഭവത്തിൽ പോലീസിനെതിരെ ആഞ്ഞടിച്ചു നഗരസഭ. വിഷയത്തിൽ നഗരസഭയിലെ ഭരണപക്ഷ- പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം പോലീസിനെതിരെ നിലപാട് സ്വീകരിച്ചു.

കൗൺസിൽ ആരംഭിച്ച ഉടൻ കൊച്ചിടപ്പാടി വാർഡ് കൗൺസിലർ ടോണി തോട്ടം വികാരഭരിതമായി വിഷയം കൗൺസിലിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കറുത്ത ബാഡ്ജ് ധരിച്ചാണ് ടോണി കൗൺസിലിൽ എത്തിയത്.

പാലാ സി ഐ യുടെ പേരെടുത്തു പറഞ്ഞാണ് ടോണി വിവരം കൗൺസിലിൽ ഉന്നയിച്ചത്. വാർഡിലെ ജനം പ്രതിഷേധത്തിലും ഭീതിയിലുമാണ്. വാർഡിൽപ്പെട്ട രണ്ടു യുവാക്കൾ സർക്കാർ നിർദ്ദേശിച്ച ക്വാറൈൻറയിൻ കേന്ദ്രത്തിലാണ്. ഇതേ വാർഡിൽപ്പെട്ട ഒരാൾ മാസ്ക് ശരിയായ രീതിയിൽ വയ്ക്കാത്തതിന് പിഴ ഈടാക്കി നിയമം നടപ്പാക്കിയ പോലീസ് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുകയാണ്. കോറൈൻ്റയിൻ പാലിക്കാതെ മറ്റുള്ളവർക്കൊപ്പം കുളിക്കുകയും ഇറങ്ങി നടക്കുകയും ചെയ്തത് ഗൗരവകരമാണ്.

പാലായിലെ ആരോഗ്യ പ്രവർത്തകരെയോ നഗരസഭയെ അറിയ്ക്കാതെ വന്ന താമസമാക്കിയത്  നിയമപരമല്ല. ഇക്കാര്യത്തിൽ പോലീസിനു വീഴ്ചയുണ്ടായിട്ടുണ്ട്. പോലീസ് തോന്നിവാസം പ്രവർത്തിക്കുകയാണ്. പാലായിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ് പോലീസ് ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത്. തൻ്റെ വാർഡിലെ മോണിറ്ററിംഗ് കമ്മിറ്റി പിരിച്ചുവിട്ടു നടപടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിജിപി തുടങ്ങിയവർക്കു റിപ്പോർട്ടു ചെയ്യണമെന്നും ടോണി തോട്ടം ആവശ്യപ്പെട്ടു.

പോലീസിൻ്റെ നടപടി ഉത്തരവാദിത്വമില്ലായ്മയാണെന്ന് പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു. പോലീസിൻ്റെ നടപടി അന്വേഷിക്കണമെന്നും കോറൈൻ്റയിൻ ലംഘിച്ച സംഭവത്തിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ബിനു പുളിയ്ക്കക്കണ്ടം ആവശ്യപ്പെട്ടു. റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പള്ളി തുടങ്ങിയവരും കർശന നടപടി ആവശ്യപ്പെട്ടു. പ്രൊഫ സെലിൻ റോയി, ജോബി വെള്ളാപ്പാണി, പി കെ മധു പാറയിൽ, ബിജു പാലൂപ്പടവൻ, ടോമി തറക്കുന്നേൽ, കൊച്ചുറാണി അഫ്രേം, സിബിൽ തോമസ്, മിനി പ്രിൻസ്, ബിജി ജോജോ, ലീനാ സണ്ണി, ഷെറിൻ പുത്തേട്ട്, ജോർജുകുട്ടി ചെറുവള്ളിൽ, ലിസ്യൂ ജോസ്, റാണി റോമൽ, സുഷമ രഘു തുടങ്ങിയവർ പ്രസംഗിച്ചു. ചെയർപേഴ്സൺ മേരി ഡൊമിനിക് അധ്യക്ഷത വഹിച്ചു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു