കാലിന്റെ സൗന്ദര്യ പ്രശ്‌നങ്ങളില്‍ പ്രധാനമായും നമ്മെ അലട്ടുന്ന ഒന്നാണ് ഉപ്പൂറ്റി/ കാലിലെ വിണ്ടുകീറല്‍. ഏത് കാലാവസ്ഥയിലും ഉപ്പൂറ്റി വിണ്ട് കീറാവുന്നതാണ്. കാലുകളിലെ ചര്‍മ്മത്തിലെ ഈര്‍പ്പം മുഴുവനായി നഷ്ടപ്പെടുന്ന അവസ്ഥയാണ് കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നത്. കാലുകളില്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം മൂലവും ഇത്തരം പ്രശ്നം ഉണ്ടാവുന്നു. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടും കാലില്‍ വിള്ളലുണ്ടാവും.
പാദങ്ങളില്‍ എപ്പോഴും എണ്ണമയം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുമ്പോള്‍ ആണ് പാദം വിണ്ട് കീറുന്നത്. വിണ്ടു കീറലിനെ പ്രതിരോധിക്കാന്‍ പല വിധത്തിലുള്ള ക്രീമുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ കാലില്‍ ഉണ്ടാക്കുന്നു.
കൂടുതല്‍ നേരം നില്‍ക്കുന്നത് കാലിന്റെ ഉപ്പൂറ്റി വിണ്ടു കീറുന്നതിന് കാരണമാകുന്നുണ്ട്. കാലിന്റെ ഉപ്പൂറ്റിയിലാണ് നില്‍ക്കുമ്പോള്‍ ബലം കൊടുക്കുന്നത്. ഇത് വിണ്ടുകീറലിന് കാരണമാകുന്നു. കൂടുതല്‍ സമയം നില്‍ക്കേണ്ടി വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ പ്രധാനമായും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ജോലിയും മറ്റും ആണെങ്കില്‍ നല്ല സോഫ്റ്റ് ആയിട്ടുള്ള ചെരിപ്പ് ധരിക്കാന്‍ ശ്രമിക്കുക.
വീടുകളില്‍ ഉപയോഗിക്കുന്ന ഗ്രാനൈറ്റ്, ടൈല്‍സ് എന്നിവയെല്ലാം കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നുണ്ട്. പരുക്കന്‍ നിലം ആണെങ്കില്‍ അതുണ്ടാക്കുന്ന കാഠിന്യം പലപ്പോഴും കാല്‍ വിണ്ടു കീറുന്നു. മാത്രമല്ല ഇത് കാലില്‍ വേദന ഉണ്ടാവുന്നതിനും മറ്റും കാരണമാകുകയും ചെയ്യും.
നാം ഉപയോഗിക്കുന്ന ചെരിപ്പിന്റെ പ്രത്യേകതകളും കാല്‍ വിണ്ടു കീറുന്നതിന് കാരണമാകാറുണ്ട്. നിലത്തോട് ഒട്ടിക്കിടക്കുന്ന ചെരിപ്പുകള്‍ ധരിക്കുമ്പോള്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ കാലിനും ചര്‍മ്മത്തിനും ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും തറയുമായി സമ്പര്‍ക്കത്തില്‍ വരുന്ന തരത്തിലുള്ളതായിരിക്കും. പാദങ്ങളെ ശരിയായ രീതിയില്‍ സംരക്ഷിക്കാതെ വരുമ്പോള്‍ കാല്‍ വിണ്ടുകീറലിലേക്ക് അത് എത്തിപ്പെടുന്നു. കൂടാത കൂടുതല്‍ നേരം വെള്ളത്തില്‍ നില്‍ക്കുന്നതും കാല്‍ വിണ്ട് കീറുന്നതിനുള്ള കാരണമാകുന്നുണ്ട്.
പ്രായമാകുന്നവരുടെ കാലിലാണ് പലപ്പോഴും വിള്ളല്‍ കൂടുതലായി കാണപ്പെടുന്നത്. പ്രായമാകുന്നതോടെ കാലിലെ ചര്‍മ്മത്തിന് കട്ടി കൂടുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി കുറക്കുകയും മോയ്സ്ചുറൈസര്‍ ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിലും കാല്‍ വിണ്ട് കീറുന്നു.
ഉപ്പൂറ്റി കൂടുതല്‍ നേരം ഉരക്കുന്നത് കാല്‍ വിണ്ട് കീറുന്നതിന് കാരണമാകുന്നു. ഇത് ഉപ്പൂറ്റിയിലെ ചര്‍മ്മത്തിന്റെ പാളികളെ ഇല്ലാതാക്കുന്നതിലൂടെ കാല്‍ വിണ്ടു കീറുന്നു.ഇത് ചര്‍മ്മം വരണ്ട് പോവുന്നതിനും ചര്‍മ്മം വരളുന്നതിനും കാരണമാകുന്നു.
കാല്‍ വിണ്ടുകീറലിനെതിരെയുള്ള ചില ഒറ്റമൂലികള്‍ ഇതാ...
വെജിറ്റബിള്‍ ഓയില്‍
പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ വെജിറ്റബിള്‍ ഓയില്‍ നല്ലതാണ്. വെജിറ്റബിള്‍ ഓയില്‍ കാലുകള്‍ കഴുകിയുണക്കിയ ശേഷം പുരട്ടുക. ഇത് നന്നായി തേച്ചതിന് ശേഷം കട്ടിയുള്ള സോക്സ് ധരിക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ തുടരുന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.
നാരങ്ങ
കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.
വാഴപ്പഴം
വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാര്‍ഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.
പ്യുമിക് സ്റ്റോണ്‍
കാല്‍ ബക്കറ്റ് വെള്ളമെടുത്ത് അതില്‍ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് കുതിര്‍ത്തതിന് ശേഷം പ്യുമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.
വാസ്ലിന്‍
കാല്‍ കഴുകി ഉണക്കുക. ഒരു സ്പൂണ്‍ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് ഒരു മിക്സ്ചറുണ്ടാക്കി അത് വിള്ളലുള്ള ഭാഗങ്ങളില്‍ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക.
എള്ളെണ്ണ
രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് എള്ളെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുക. ഇത് ഒരു മികച്ച മാര്‍ഗ്ഗമായാണ് കണക്കാക്കുന്നത്. പെട്ടെന്ന് തന്നെ എള്ളെണ്ണ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
വെളിച്ചെണ്ണ
എല്ലാ ദിവസവും രാത്രി വെളിച്ചെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുക. രാവിലെ ഇത് ഉരച്ച് കഴുകുക. ഇത് പാദത്തിലെ വിള്ളല്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
മഞ്ഞള്‍, തുളസി
മഞ്ഞളും, തുളസിയും, കര്‍പ്പൂരവും തുല്യ അളവിലെടുത്ത് അതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് ഉപ്പൂറ്റിയില്‍ തേയ്ക്കുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
തേന്‍
പാദങ്ങള്‍ മോയ്ചറൈസ് ചെയ്യാന്‍ ഉത്തമമായതും, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയതുമാണ് തേന്‍. ഒരു കപ്പ് തേന്‍ അര ബക്കറ്റ് ചൂടുവെള്ളവുമായി കലര്‍ത്തുക. 15-20 മിനുട്ട് സമയം പാദം ഇതില്‍ വെയ്ക്കുക. പാദങ്ങള്‍ പതിയെ ഉരയ്ക്കുക.
പഞ്ചസാര
പഞ്ചസാര ഏതെങ്കിലും ഒലീവ് ഓയുലുമായി മിക്സ് ചെയ്ത് പാദത്തില്‍ ഉരയ്ക്കുക. പാദങ്ങളിലെ വിണ്ടുകീറല്‍ മാറ്റാനുള്ള മധുരമുള്ള മാര്‍ഗ്ഗമാണിത്. ഇത് എല്ലാ വിധത്തിലും പാദത്തിന് സംരക്ഷണം നല്‍കുന്നു.