സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ BSNL പുതിയ റീചാർജ് പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി. PV 365 പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ BSNL ഒരുക്കിയിരിക്കുന്നത്. ആദ്യ 60 ദിവസം പരിധിയില്ലാത്ത കോളുകളും ഡാറ്റയുമാണ് ഈ പ്ലാനിന്റെ ആകർഷണം. കൂടാതെ സൗജന്യമായി കോളർ ട്യൂൺ സൗകര്യവും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
PV 365 പ്ലാൻ പ്രകാരം ഉപഭോക്താവിന് ഒരു ദിവസത്തെ ഫെയർ യൂസേജ് പരിധിയായ (FUP) 250 മിനുട്ട് (4 മണിക്കൂർ 16 മിനുട്ട്) വരെ സൗൻജന്യമായി ഫോൺ ചെയ്യാം. ഈ പരിധി കടന്നാലും അടിസ്ഥാന താരിഫ് മാത്രമേ ഉപഭോക്താക്കളിൽ നിന്നും ഈടാക്കൂ. ഒപ്പം പ്രതിദിനം 80kbps സ്പീഡിൽ 2 GB ഡാറ്റയാണ് BSNL നൽകുന്നത്. ഈ പരിധിക്ക് ശേഷം കുറഞ്ഞ സ്പീഡിലും നെറ്റ് ഉപയോഗിക്കാം.
PV 365 പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ആദ്യ 60 ദിവസമാണ് മേല്പറഞ്ഞ പരിധിയില്ലാത്ത കോൾ, ഡാറ്റ, സൗജന്യമായി കോളർ ട്യൂൺ എന്നീ സൗകര്യങ്ങൾ ലഭിക്കുക. വാലിഡിറ്റി ഒരു വർഷം പിന്നെയും 10 മാസം തുടരുമെങ്കിലും കാൾ, ഡാറ്റ എന്നിവയ്ക്കായി 60 ദിവസത്തിന് ശേഷം ടോപ്-അപ്പ് റീചാർജ് ചെയ്യേണ്ടതാണ്.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ചെന്നൈ എന്നീ സർക്കിളുകളിൽ ഈ ഓഫർ ലഭ്യമാണ്.
PV 365 പ്ലാൻ കൂടാതെ ഇതേ പ്ലാനിന്റെ അതെ ഓഫറുകളുള്ള രണ്ട് റീചാർജ് ഓപ്ഷനുകളും കേരള സർക്കിളിൽ ലഭ്യമാണ്. പക്ഷെ ഈ റീചാർജ് പ്ലാനുകളിൽ വാലിഡിറ്റി വളരെ കുറവാണ്. 18 ദിവസത്തേക്ക് ദിവസം 250 മിനിറ്റ് സൗജന്യ കോൾ, 2 ജിബി ഫാസ്റ്റ് ഇന്റർനെറ്റ് എന്നിവയാണ് Rs 97 ഡാറ്റ വൗച്ചറിൽ ലഭിക്കുന്നത്. അതെ സമയം ഇതേ അനൂകൂല്യങ്ങളാണ് Rs 187 വോയിസ് വൗച്ചറും നൽകുന്നത്. അതോടൊപ്പം 28 ദിവസത്തേക്ക് കോളർ ട്യൂൺ സൗകര്യവും Rs 187 വോയിസ് വൗച്ചർ അധികമായി ഉപഭോക്താവിന് നൽകുന്നു.