തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. 363 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 114 പേർക്കു കൂടിയാണ് പുതിയതായ് രോഗം സ്ഥിരീകരിച്ചത്. ജയിലിലെ എല്ലാ തടവുകാരിലും പരിശോധന നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
110 തടവുകാർക്കും നാല് ഉദ്യോഗസ്ഥർക്കുമാണ് കോവിഡ് ബാധിച്ചത്. ഇതോടെ ജയിലിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 477 ആയി. ജയിലിലെ കോവിഡ് വ്യാപനം തടയാനും ചികിത്സിക്കാനും കൂടുതൽ നടപടി സ്വീകരിച്ചെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. പ്രത്യേക മെഡിക്കൽ ടീമിനെ സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.