തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് 880 പേർ രോഗമുക്തി നേടി. ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചത്.
1068 സമ്പർക്കത്തിലൂടെ പേർക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 64 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
തിരുവനന്തപുരം- 266, മലപ്പുറം- 261, എറണാകുളം- 121, ആലപ്പുഴ- 118, കോഴിക്കോട്- 93, പാലക്കാട്- 81, കോട്ടയം- 76, കാസർഗോഡ്- 68, ഇടുക്കി- 42, കണ്ണൂർ- 31, പത്തനംതിട്ട- 19, തൃശൂർ- 19, വയനാട്- 12, കൊല്ലം - 5 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ കണക്ക്.