ലക്നോ: യു.പി യിൽ 13 വയസുകാരിയെ ക്രൂരമായ് ബലാത്സംഗം ചെയ്ത് കൊന്നു. ലക്കിൻപുരിലാണ് സംഭവം. കരിമ്പ് പാടത്തു നിന്നാണ് ശനിയാഴ്ച മൃതദേഹം ലഭിച്ചത്. കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും നാക്ക് മുറിച്ച് മാറ്റുകയും ചെയ്ത നിലയിലായിരുന്നു.
വെള്ളിയാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ക്രൂരബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ അപലപിച്ച് യുപി മുൻ മുഖ്യമന്ത്രി മായാവതിയും രംഗത്തെത്തി. കഴിഞ്ഞയാഴ്ച യുപിയിലെ ഹാപുരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.