Hot Posts

6/recent/ticker-posts

1968 പുതിയ രോ​ഗികൾ, സമ്പർക്കത്തിലൂടെ കൊറോണ ബാധിച്ചത് 1737 പേർക്ക്


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1968 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 71 പേർ വിദേശരാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1737 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിലെ 3 ഐ.എൻ.എച്ച്.എസ്. ജിവനക്കാർക്കും രോഗം ബാധിച്ചു

തിരുവനന്തപുരം ജില്ലയിൽനിന്നുള്ള 429 പേർക്കും, മലപ്പുറം ജില്ലയിൽനിന്നുള്ള 356 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 198 പേർക്കും, എറണാകുളം ജില്ലയിൽനിന്നുള്ള 150 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 130 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 124 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 119 പേർക്കും, കാസർകോട് ജില്ലയിൽനിന്നുള്ള 91 പേർക്കും, കൊല്ലം ജില്ലയിൽനിന്നുള്ള 86 പേർക്കും, കണ്ണൂർ ജില്ലയിൽനിന്നുള്ള 78 പേർക്കും, തൃശൂർ ജില്ലയിൽനിന്നുള്ള 72 പേർക്കും, പാലക്കാട് ജില്ലയിൽനിന്നുള്ള 65 പേർക്കും, ഇടുക്കി, വയനാട് ജില്ലകളിൽനിന്നുള്ള 35 പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഒമ്പത് മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനൻ (68), തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീർ (44), തിരുവനന്തപുരം മെഡിക്കൽ കോളേജ് നവരംഗം ലെയിൻ സ്വദേശി രാജൻ (84), തിരുവനന്തപുരം കവടിയാർ സ്വദേശി കൃഷ്ണൻകുട്ടി നായർ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറൻസ് (69), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മോഹന കുമാരൻ നായർ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേർഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠൻ (72) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 191 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻ.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

 തിരുവനന്തപുരം ജില്ലയിലെ 394 പേർക്കും, മലപ്പുറം ജില്ലയിലെ 328 പേർക്കും, ആലപ്പുഴ ജില്ലയിലെ 182 പേർക്കും, എറണാകുളം ജില്ലയിലെ 138 പേർക്കും, കോട്ടയം ജില്ലയിലെ 115 പേർക്കും, കോഴിക്കോട് ജില്ലയിലെ 108 പേർക്കും, പത്തനംതിട്ട ജില്ലയിലെ 95 പേർക്കും, കൊല്ലം, കാസർകോട് ജില്ലകളിലെ 79 പേർക്ക് വീതവും, തൃശൂർ ജില്ലയിലെ 67 പേർക്കും, കണ്ണൂർ ജില്ലയിലെ 66 പേർക്കും, പാലക്കാട് ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 29 പേർക്കും, വയനാട് ജില്ലയിലെ 23 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ 9, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, കാസർഗോഡ് ജില്ലയിലെ 3, കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിലെ 2 വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള 230 പേരുടെയും, കൊല്ലം ജില്ലയിൽനിന്നുള്ള 30 പേരുടെയും, പത്തനംതിട്ട ജില്ലയിൽനിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയിൽനിന്നുള്ള 75 പേരുടെയും, കോട്ടയം ജില്ലയിൽനിന്നുള്ള 29 പേരുടെയും, ഇടുക്കി ജില്ലയിൽനിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയിൽനിന്നുള്ള 121 പേരുടെയും, തൃശൂർ ജില്ലയിൽനിന്നുള്ള 35 പേരുടെയും, പലക്കാട് ജില്ലയിൽനിന്നുള്ള 91 പേരുടെയും, മലപ്പുറം ജില്ലയിൽനിന്നുള്ള 108 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 257 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 24 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 35 പേരുടെയും, കാസർകോട് ജില്ലയിൽ നിന്നുള്ള 154 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.ഇതോടെ 18,123 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,828 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,189 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,58,543 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 14,646 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2198 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 13,12,992 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,55,984 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 31 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കൺടെയ്ൻമെന്റ് സോൺ വാർഡ് 11), ചെറുന്നിയൂർ (7), പോത്തൻകോട് (12), വിളവൂർക്കൽ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കൽ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13), മലപ്പുറം ജില്ലയിലെ എടപ്പാൾ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാർഡ്), മാറാക്കര (1, 20(സബ് വാർഡ്), ആതവനാട് (1, 3, 22), കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11), കണ്ണൂർ ജില്ലയിലെ കേളകം (1), പയ്യാവൂർ (3, 12), കൊളച്ചേരി (7, 9, 12), കണിച്ചാർ (13), മാവൂർ (8), തൃശൂർ മുളംകുന്നത്തുകാവ് (സബ് വാർഡ് 3), അവിനിശേരി (സബ് വാർഡ് 3), ചേർപ്പ് (സബ് വാർഡ് 4), കോഴിക്കോട് ജില്ലയിലെ കാക്കൂർ (3), പയ്യോളി മുൻസിപ്പാലിറ്റി (6), ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല (സബ് വാർഡ് 2, 13), കുമാരമംഗലം (3, 13, 14), പാലക്കാട് ജില്ലയിലെ നെന്മാറ (14), കാപ്പൂർ (13), പത്തനംതിട്ട ജില്ലയിലെ കോന്നി (5), വയനാട് ജില്ലയിലെ പൂതാടി (2, 11, 16, 17, 18, 19, 22) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (സബ് വാർഡ് 8, 9,12, 13), ശാന്തൻപാറ (വാർഡ് 6, 10), കാഞ്ചിയാർ (11, 12), രാജാക്കാട് (എല്ലാ വാർഡുകളും), ദേവികുളം (15), നെടുങ്കണ്ടം (10, 11), ആലക്കോട് (2, 3 (സബ് വാർഡ്), 1), വണ്ടിപ്പെരിയാർ (2), മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), പള്ളിക്കൽ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കാസർഗോഡ് ജില്ലയിലെ ബളാൽ (12, 13, 15), പനത്തടി (7, 14), കൊല്ലം ജില്ലയിലെ ക്ലാപ്പന (15), തൃശൂർ ജില്ലയിലെ കുന്നംകുളം മുൻസിപ്പാലിറ്റി (9, 21), എറണാകുളം ജില്ലയിലെ ഐകരനാട് (1), പാലക്കാട് ജില്ലയിലെ കൊടുവായൂർ (9), കണ്ണൂർ ജില്ലയിലെ ചെറുപുഴ (6) എന്നീ പ്രദേശങ്ങളെയാണ് കൺടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 585 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു