തിരുവനന്തപുരം: സംസ്ഥാനത്ത് 23 ഹോട്ട് സ്പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്തുള്ള ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 622 ആയി. തൃശൂർ ജില്ലയിലെ എടത്തിരുത്തി (കണ്ടെയ്ൻമെൻ സോൺ വാർഡ് 18), എടവിലങ്ങ് (എല്ലാ വാർഡുകളും) ആളൂർ (സബ് വാർഡ് 20), എരുമപ്പെട്ടി (സബ് വാർഡ് 15, 16), ഗുരുവായൂർ മുൻസിപ്പാലിറ്റി (33, 34), മതിലകം (സബ് വാർഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂർ (2, 15), അയർക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14),
വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടർനാട് (1, 2, 3, 5, 6), മുള്ളൻകൊല്ലി (സബ് വാർഡ് 17, 18), കൊല്ലം ജില്ലയിലെ നെടുവത്തൂർ (സബ് വാർഡ് 1, 16, 17, 18), കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി (22, 23), തെക്കുംഭാഗം (സബ് വാർഡ് 4, 5), പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ (സബ് വാർഡ് 2, 3, 10), പ്രമാടം (18), പാലക്കാട് ജില്ലയിലെ പരുതൂർ (2, 3), തിരുവേങ്ങപ്പുറ (8), ഇടുക്കി ജില്ലയിലെ കരുണപുരം (13), കോഴിക്കോട് ജില്ലയിലെ തുറയൂർ (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം മുൻസിപ്പാലിറ്റി (വാർഡ് 13, 25), മണിമല (11) പുതുപ്പള്ളി (6, 11), അയ്മനം (10), കൂരോപ്പട (15), കാണാക്കാരി (5), എരുമേലി (20), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മണമ്പൂർ (9, 12), വിളപ്പിൽ (20), തൃശൂർ ജില്ലയിലെ അരിമ്പൂർ (1), കോടശേരി (10, 11), മണലൂർ (13, 14),
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), നിറമരുതൂർ (16, 17), വയനാട് ജില്ലയിലെ മുട്ടിൽ (3 (സബ് വാർഡ്), 14), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (സബ് വാർഡ് 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെൻ സോണിൽ നിന്നും ഒഴിവാക്കിയത്.