ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിക്കുകയും, 848 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി.
ആകെ മരണസംഖ്യ 58,390 ആയി. 7,04,348 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24,04,585 പേർ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.