കോഴിക്കോട്/എറണാകുളം: സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് മരണം സംഭവിച്ചത്.
റൂറൽ എസ്പി ഓഫീസിലെ ഹെഡ് ക്ലാർക്ക് ഷഹീൻ ബാബു, മാവൂർ സ്വദേശി സുലു എന്നിവരാണ് കോഴിക്കോട്ട് മരിച്ചത്. സുലു കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്നു. ആലുവ സ്വദേശി സദാനന്ദൻ, മൂത്തകുന്നം സ്വദേശി വൃന്ദ എന്നിവരാണ് എറണാകുളത്ത് മരിച്ചത്. മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.