തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ പി.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ അൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം എംഎൽഎയുടെ പരിശോധന ഫലം നെഗറ്റീവാണ്. എന്നാൽ ആൻറിജൻ പരിശോധനയിൽ എൽദോസ് കുന്നപ്പിള്ളിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് ആദ്യം പുറത്തുവന്ന സൂചനകൾ. ഇതോടെ നിയമസഭയിലുണ്ടായിരുന്ന എംഎൽഎ നിയമസഭാ ഹോസ്റ്റലിലേക്ക് മാറി. പിന്നീടാണ് എംഎൽഎയുടെ പിഎയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ട് എത്തിയത്.
എൽദോസ് എംഎൽഎ ഹോസ്റ്റലിൽ തുടരുകയാണ്. പിഎയുമായി സന്പർക്കത്തിലുള്ളതിനാൽ ഇനി 14 ദിവസം എംഎൽഎ ക്വാറൻറൈനിലേക്ക് മാറേണ്ടിവരും.