കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരൻ മരിച്ചു. വയനാട് തരുവണ കരിങ്ങാരി സ്വദേശി വി.പി ഇബ്രാഹിം (58) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ, വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി.
ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൻറെ പൈലറ്റ് ദീപക് വസന്ത് സാഠേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരും മരിച്ചിരുന്നു. വിമാനം ലാൻഡിംഗ് പരി ധിയിൽ നിന്ന് 1200 മീറ്റർ ഓവർ ഷൂട്ട് ചെയ്ത് റൺവേയുടെ അറ്റത്തുളള ഇൻസ്ട്രുമെൻറൽ ലാൻഡിംഗ് സിസ്റ്റത്തിൻറെ ആൻറിനയ്ക്കടിച്ച് 35 അടി താഴ്ചയി ലേക്ക് വീഴുകയായതിരുന്നു. അപകടത്തിൽ കൊച്ചു കുട്ടികൾ അടക്കമുള്ള ആളുകൾ മരിച്ചു.