കൊച്ചി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില സ്ഥിരതയാർജിച്ചു. ഔൺസിന് 1,933 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്.