തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം ഓണത്തിന് മുൻപ് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിപണിയിൽ പണമെത്തിക്കുക ലക്ഷ്യമിട്ടാണ് സർക്കാർ നടപടി.
ഈ മാസം 24ന് മുമ്പ് ശമ്പളവും ആനുകൂല്യങ്ങളും നൽകും. ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയും രണ്ടാഴ്ചയ്ക്കുള്ളിൽ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പെൻഷൻ 20 മുതൽ വിതരണം ചെയ്യുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.