കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 39,200 രൂപയാണ് പവൻറെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വിലയിടിവുണ്ടായത്. ഓഗസ്റ്റ് ഏഴിന് പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു.