മുംബൈ: ഐ.എസ്.എൽ ഏഴാം സീസണിലെ മുഴുവൻ മത്സരങ്ങളും ഗോവയിൽ നടത്താൻ തീരുമാനം. കോവിഡ് പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഗോവയിലെ ഫത്തോർഡ, വാസ്കോ, ബാംബോലിൻ എന്നീ വേദികളിലാണ് മത്സരങ്ങൾ നടക്കുക. ടീമുകളുടെ പരിശീലനത്തിന് 10 ഗ്രൗണ്ടുകൾ ഒരുക്കും.
മത്സരങ്ങൾ നവംബർ 21 മുതൽ 2021 മാർച്ച് 21 വരെയാണ് നടക്കുന്നത്. കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.