കൊച്ചി: സ്വർണവില കൂപ്പുകുത്തുന്നു. ഇന്ന് പവന് 500 രൂപയാണ് ഇടിഞ്ഞത്. ഇതോടെ പവന് 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി. ദേശീയ വിപണിയിൽ ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 52,320നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔൺസ് തനിത്തങ്കത്തിന് 1,940 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ വ്യാപാരം നടക്കുന്നത്. യു.എസ്. ഫെഡ് റിസർവിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയിൽ ഇടിവുണ്ടായത്.