തിരുവനന്തപുരം: പിണറായി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് നിയമസഭയുടെ അനുമതി. വി.ഡി. സതീശൻ എംഎൽഎയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഔദ്യോഗിക കാര്യങ്ങൾക്കുശേഷം അവിശ്വാസ പ്രമേയത്തിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. നിയമസഭാ ചരിത്രത്തിൽ ചർച്ചയ്ക്കെടുക്കുന്ന 16-ാമത്തെ അവിശ്വാസപ്രമേയമാണിത്.
അതേസമയം പ്രതിപക്ഷ എംഎൽഎമാർ സർക്കാരിനെതിരെ ബാനറുകൾ ഉയർത്തി പ്രതിഷേധിച്ചു.