മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി. മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ്(47)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇല്യാസ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
ഇതോടെ സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്ത കോവിഡ് മരണസംഖ്യ അഞ്ചായി. എറണാകുളത്തും കോഴിക്കോട്ടും രണ്ടു പേർ വീതമാണ് മരിച്ചത്.