തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിക്കും സർക്കാരിനെതിരെയും രൂക്ഷ വിമർശനം നടത്തിയത്.
കേരളത്തിലെ കേരളത്തിലെ എല്ലാ ചെറുപ്പക്കാർക്കും സ്വപ്നയാകാൻ പറ്റില്ല. അവർ പഠിച്ചെഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണു ചോദിക്കുന്നത്. ജോലി ബക്കറ്റിലെടുത്ത് വച്ചിട്ടുണ്ടോ എന്നാണ് പിഎസ്സി ചോദിക്കുന്നത്. ’സ്വപ്ന’മാർക്കുള്ള ജോലി എടുത്ത വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ എന്നും ഷാഫി ചോദിച്ചു.
കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പൻ ഇ.പി ജയരാജനല്ല. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കൊച്ചാപ്പ കെ.ടി ജലീലല്ല. എൻഐഎ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറി. കേരളത്തിൽ ഒരു സർക്കാരും ഇന്നേവരെ രാജ്യദ്രോഹ കേസിന് അന്വേഷണ വിധേയരാവേണ്ട അവസ്ഥയുണ്ടായിട്ടില്ല. എം.ശിവശങ്കറിൻറെ ഒരേയൊരു ഗോഡ്ഫാദർ മുഖ്യമന്ത്രിയാണ്. എൻഐഎ കേരളത്തിൻറെ സെക്രട്ടറിയേറ്റിൻറെ പടിയും കടന്ന് അകത്തേക്ക് വരുന്ന സാഹചര്യം ഒരാളും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.