Hot Posts

6/recent/ticker-posts

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: സർക്കാറിന്റെ അപ്പീൽ തള്ളി; അന്വേ​ഷ​ണം സി​ബി​ഐ​ക്ക്


കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക്. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചിന്റെതാണ് ഉത്തരവ്. കേ​സ് സി​ബി​ഐ​ക്ക് വി​ട്ട സിം​ഗി​ൾ ബെ​ഞ്ച് വി​ധി ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം മ​തി​യെ​ന്ന നി​ല​പാ​ടി​ലാണ് സർക്കാർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചത്. അ​തേ​സ​മ​യം ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് വി​ധി ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു​വെ​ന്ന​ത് സ​ർ​ക്കാ​രി​ന് ആ​ശ്വാ​സ​മാ​ണ്. ക്രൈംബ്രാഞ്ച് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ 14 പ്രതികളാണുള്ളത്.

2019 സെ​പ്റ്റം​ബ​ർ 30-നാ​ണ് കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു​കൊ​ണ്ട് സിം​ഗി​ൾ ബെ​ഞ്ച് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 28ന് ​വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കി. ഈ ​ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വി​ധി പ​റ​യു​ന്ന​ത് അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാൽ, കൃ​പേ​ഷ് എ​ന്നി​വ​രു​ടെ കു​ടും​ബം ചീ​ഫ് ജ​സ്റ്റീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സ് മ​റ്റൊ​രു ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി അ​ടി​യ​ന്ത​ര​മാ​യി വി​ധി പ്ര​സ്താ​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ൻറെ ആ​വ​ശ്യം. ഈ ​പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് ഇ​ന്ന് അ​ടി​യ​ന്ത​ര വി​ധി​യു​ണ്ടാ​യ​ത്.

കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ 2019 ഫെ​ബ്രു​വ​രി 17-ന് ​രാ​ത്രി​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭ​ര​ണ​ത്തി​ലു​ള്ള പ്ര​ധാ​ന പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​യ കേ​സി​ൽ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് സിം​ഗി​ൾ ബെ​ഞ്ച് അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു വി​ട്ട​ത്.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു