കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി. മൺസൂണ്‍ കാലയളവിലാണ് വിലക്കുള്ളത്.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) വിലക്ക് ഏർപ്പെടുത്തിയത് സംബന്ധിച്ച് ഉത്തരവിട്ടത്.
കനത്ത മഴയുള്ള മേഖലകളിലെ വിമാനത്താവളങ്ങളുടെ പ്രത്യേക ഓഡിറ്റ് ഏവിയേഷൻ റെഗുലേറ്റർ നടത്തുമെന്നും ഡിജിസിഎയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിലും ഓഡിറ്റ് നടത്തുമെന്ന് സൂചനയുണ്ട്.