തിരുവനന്തപുരം: സർക്കാർ നൽകുന്ന ഓണകിറ്റിലെ ശർക്കര പായ്ക്കറ്റിൽ തൂക്കക്കുറവും നിലവാരക്കുറവും കണ്ടെത്തിയ സാഹചര്യത്തിൽ കിറ്റിൽ ശർക്കരയ്ക്കുപകരം പഞ്ചസാര ഉൾപ്പെടുത്താൻ നിർദേശം. കിറ്റിൽ ശർക്കര ഒഴിവാക്കി ഒന്നരക്കിലോ പഞ്ചസാര അധികം ഉൾപ്പെടുത്തും. പലസ്ഥലത്തും ഓണക്കിറ്റിൽ ശർക്കര പായ്ക്കറ്റിൽ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു. ഈ ഡിപ്പോകളിലാണ് മാറ്റം.
ഓണക്കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി വിജിലൻസ് നടത്തിയ പരിശോധനയിൽ ക ണ്ടെത്തിയിരുന്നു. ശർക്കരയുടെ തൂക്കത്തിൽ 100 ഗ്രാം വരെ കുറവുള്ളതായാണു കണ്ടെത്തൽ. ഓണക്കിറ്റിനായി എത്തിച്ച ശർക്കര ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സപ്ലൈകോ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഈറോഡ് ആസ്ഥാന മായുള്ള എവിഎൻ ട്രേഡേഴ്സ് കേരളത്തിലെത്തിച്ച നാല് ലോഡ് ശർക്കരയാണ് തിരിച്ചയച്ചത്.
പത്തനംതിട്ട ഉൾപ്പടെയുള്ള ഡിപ്പോകളിലാണ് ഗുണനിലവാരമില്ലാത്ത ശർക്കര എത്തിയത്. പല പായ്ക്കറ്റുകളും പൊട്ടിയൊലിച്ച നിലയിലാണ്. കുഴമ്പുരൂപ ത്തിലെത്തിയ ശർക്കര വിതരണം ചെയ്യാനാകില്ലെന്ന് പല ഡിപ്പോ മാനേജർമാരും സപ്ലൈകോയെ അറിയിച്ചു.