ന്യൂഡൽഹി: ചട്ടവിരുദ്ധമായി യുഎഇ കോൺസുലേറ്റിൽ നിന്ന് സഹായം സ്വീകരിച്ചുവെന്ന പരാതിയിൽ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര അന്വേഷണം. വിദേശനാണ്യച്ചട്ടം ലംഘിച്ചതിനാണ് കേന്ദ്ര ധനമന്ത്രാലയം ജലീലിനെതിരെ അന്വേഷണം നടത്തുന്നത്.
യുഎഇ കോൺസുലേറ്റിൽനിന്ന് സഹായം സ്വീകരിച്ചുവെന്ന് ജലീൽ തന്നെ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നിരവധി പരാതികളാണ് കേന്ദ്ര സർക്കാരിന് മുന്നിലെത്തിയത്. കേരളത്തിൽനിന്ന് നിരവധി പരാതികൾ കേന്ദ്ര ധനമന്ത്രാലയത്തിനു മുന്നിൽ എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് മന്ത്രാലയം തയാറാടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ അടുത്തായാഴ്ച ഉണ്ടാകുമെന്നാണ് സൂചനകൾ.
എൻഫോഴ്സ്മെൻറും ഇക്കാര്യത്തിൽ അന്വേഷണം നടത്തും. കേന്ദ്രസർക്കാർ അനുമതിയില്ലാതെ കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടത് ചട്ടലംഘനമാണ്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. കേന്ദ്രസർക്കാരിൻറെ അനുമതിയില്ലാതെ മറ്റുരാജ്യങ്ങളുടെ കോൺസുലേറ്റിൽ നിന്നും പണമോ, പാരിതോഷികങ്ങളോ കൈപ്പറ്റരുതെന്നാണ് ചട്ടം.