Hot Posts

6/recent/ticker-posts

പൊന്ന് മങ്ങുന്നു, തുടർച്ചയായ മൂന്നാം ദിവസവും വിലയിൽ വൻ ഇടിവ്


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,600 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില  39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. 

അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളർ നിലവാലത്തിലേയ്ക്ക് താഴ്ന്നു. വിലകുത്തനെ ഉയർന്നതിനെ തുടർന്ന് വൻതോതിൽ ലാഭമെടുപ്പു നടന്നതും ഡോളർ കരുത്താർജിച്ചതാണ് സ്വർണവില കുറയാൻ കാരണമായത്. 

സ്വർണവിലയിൽ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വർണവില പവന് 2,800 രൂപ കുറഞ്ഞു. ദേശീയ വിപണിയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,500 രൂപകുറഞ്ഞ് 50,441 രൂപ നിലവാരത്തിലുമെത്തി. 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു