Hot Posts

6/recent/ticker-posts

ലൈഫ് മിഷൻ വിവാദം: റെഡ് ക്രസൻറിന് പകരം കരാർ ഒപ്പിട്ടത് യു.എ.ഇ കോൺസുൽ ജനറലും യൂണിടെക്കുമായി


തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി കരാർ ഒപ്പിട്ടത് റെഡ് ക്രസൻറല്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. യു.എ.ഇ കോൺസുൽ ജനറൽ ആണ് യൂണിടെക്കുമായി 2019 ജൂലൈ 31നാണ് കരാർ ഒപ്പിട്ടതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

എന്നാൽ ഇതിന് പുറമെ ഒരു ഉപകരാർ കൂടിയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഇ ഉപകരാറിലാണ് റെഡ്ക്രസന്റിന് പകരം കേരളത്തിലെ യുഎഇ കോൺസൽ ജനറൽ ഒപ്പിട്ടത്. 2019 ജൂലൈ 31 നാണ് ഈ കരാർ ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കിൽ പെട്ട സ്ഥലത്ത് 140 ഓളം പാർപ്പിടസമുച്ചയം നിർമിക്കാനുള്ളതാണ് കരാർ. 500 ചതുരശ്ര അടി വിസ്തീർണമുള്ള സമുച്ചയം നിർമിക്കാൻ ഉദ്ദേശിച്ചത്. ടെൻഡർ മുഖേനെയാണ് ഇതിലേക്ക് യുണിടാക്കിനെ തിരഞ്ഞെടുത്തതെന്ന് കരാരറിൽ പറയുന്നു.

റെഡ് ക്രസൻറുമായാണ് സർക്കാർ ധാരണ പത്രം ഒപ്പിട്ടിരുന്നത്. എന്നാൽ ഉപകരാർ നൽകിയപ്പോൾ റെഡ് ക്രസൻറും സർക്കാരും പുറത്താകുകയും കോൺസുലേറ്റും യൂണിടെക്കും തമ്മിലുള്ള കരാറായി ഇത് മാറുകയും ചെയ്തു. വടക്കാഞ്ചേരിയിൽ 140 ഓളം അപ്പാർട്ടമെന്റുകളുള്ള ഫ്‌ളാറ്റ് സമുച്ചയം നിർമിക്കാനായിരുന്നു കരാർ. നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ.  

70 ലക്ഷം യുഎഇ ദിർഹത്തിന്റെ കരാറാണ് യുണിടാക്കും യുഎഇ കോൺസുലേറ്റും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്.  ഇതോടൊപ്പം ഫ്‌ളാറ്റ് സമുച്ചയത്തിന് സമീപത്ത് കുട്ടികൾക്കും അമ്മമാർക്കുമുള്ള ആശുപത്രി പണിയുന്നതിനായുള്ള കരാറുമുണ്ട്. എറണാകുളത്തെ സെയ്ന്റ് വെഞ്ചേഴ്‌സ് എന്ന സ്ഥാപനവുമായാണ് ആശുപത്രി നിർമാണത്തിനുള്ള കരാർ. 

ഈ കരാറിലും ഒപ്പിട്ടിരിക്കുന്നത് യുഎഇ കോൺസൽ ജനറലാണ്. 30 ലക്ഷം ദിർഹത്തിന്റെതാണ് കരാർ. ഈ കമ്പനിയെയും ടെൻഡറിലൂടെയാണ് തിരഞ്ഞെടുത്തതെന്നാണ് രേഖകളിൽ പറയുന്നത്. എന്നാൽ റെഡ് ക്രസൻറും യു.എ.ഇ കോൺസുലേറ്റും തമ്മിൽ ഇത് സംബന്ധിച്ച് ഏതെങ്കിലും രീതിയിലുള്ള ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. അത്തരത്തിൽ ഒരു രേഖ സർക്കാരോ ലൈഫ് മിഷനോ കോൺസുലേറ്റോ ഹാജരാക്കിയിട്ടില്ല. 
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ