ന്യൂഡൽഹി: ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായെന്ന് മകൻ എസ്.പി. ചരൺ. നിരന്തരമായ പിന്തുണക്കും പ്രാർഥനക്കും ഒരിക്കൽ കൂടി നന്ദി. അച്ഛൻറെ നില ഇപ്പോൾ തൃപ്തികരമാണ്. കോവിഡ് ഫലം നെഗറ്റീവായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും എസ്.പി. ചരൺ അറിയിച്ചു.
കോവിഡ് ബാധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.