മുംബൈ: സ്മാർട്ട്ഫോൺ വിപണി കൈയ്യടക്കാൻ തയ്യാറെടുത്ത് റിലയൻസ് ജിയോ. ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള വില കുറഞ്ഞ 10 കോടി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനാണ് റിലയൻസ് തീരുമാനിച്ചിരിക്കുന്നത്. റിലയൻസിന്റെ ടെലികോം യൂണിറ്റ് ഡിസൈൻ ചെയ്യുന്ന ഫോൺ മറ്റു കമ്പനികൾ വഴി നിർമിച്ചാകും വില്പനയ്‌ക്കെത്തിക്കുക.
ഈ വർഷം ഡിസംബറോടെയോ അടുത്ത വർഷം ആദ്യമോ ഡാറ്റാ പാക്കുകൾ ഉൾപ്പെടുത്തിയാകും പുതിയ ഫോണുകൾ അവതരിപ്പിക്കുകയെന്ന് ബിസ്‌നസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. 4ജി, 5ജി സ്മാർട്ട്‌ഫോണുകൾക്കായി വില കുറഞ്ഞ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്നും മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.