തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. അടൂർ വെള്ളക്കുളങ്ങര വയലിൽ ലക്ഷ്മി ഭവനത്തിൽ രഞ്ജിത്ത് ലാൽ (29), പത്തളം സ്വദേശി റെജീന (44), കാസർകോട് നായന്മാർ മൂലയിലെ മറിയുമ്മ (68) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 396 ആയി.
വൃക്കരോഗിയാണ് മരിച്ച റജീന. പത്തനംതിട്ടയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് രഞ്ജിത്ത് ലാൽ.