തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അനുസരിച്ച് ജോസ് കെ മാണി നേതൃത്വം കൊടുക്കുന്നതാണ് കേരളാ കോൺഗ്രസ്-എം എന്ന് മുഖ്യമന്ത്രി പിണറായ് വിജയൻ. മുഖ്യമന്ത്രി ഇന്ന് വിളിച്ച യോഗത്തിൽ എം പി.ജെ. ജോസഫ് വിഭാഗത്തെ ക്ഷണിക്കാത്തതിന്റെ കാരണവും ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസുമായി ബന്ധപ്പെട്ട് തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വിധി പറഞ്ഞതാണ്. അത് കണക്കിലെത്താണ് ചിഹ്നവും പാർട്ടിയുമുള്ള ജോസ് നേതൃത്വത്തെ വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ നിലവിൽ ചിഹ്നമടക്കമുള്ള ജോസ് നേതൃത്വം കൊടുക്കുന്നതാണ് കേരളാ കോൺഗ്രസ്-എം എന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ വിധി വരുന്നതിന് മുമ്പാണ് ജോസഫ് നേതൃത്വത്തെ സർവ കക്ഷിയോഗങ്ങളിലേക്ക് വിളിച്ചിരുന്നത്. ജോസ് നേതൃത്വം നൽക്കുന്ന കേരള കോൺഗ്രസ് എമ്മിൻറെ ഭാഗമാണ് പി.ജെ. ജോസഫ് അടക്കമുള്ളവരുള്ളതെന്നും അതല്ലെങ്കിൽ അവർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ വിശദീകരിച്ചു.