കൊച്ചി: രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. പി.ജെ ജോസഫ് നൽകിയ ഹർജിയെ തുടർന്നാണ് നടപടി. ഒരു മാസത്തേയ്ക്കാണ് സ്‌റ്റേ. ഒക്ടോബർ ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
വസ്തുതകൾ പരിശോധിക്കാതെയാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ. മാണി വിഭാഗത്തിനു ചിഹ്നം അനുവദിച്ചതെന്നു ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടി. ജോസ് കെ. മാണിക്ക് ചിഹ്നം അനുവദിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധി പ്രകാരമല്ലെന്ന് ഹർജിയിൽ പറയുന്നു. ഈ വാദങ്ങൾ ശരിവെച്ചുകൊണ്ടാണ് താൽകാലികമായി നടപടി സ്റ്റേ ചെയ്തിരിക്കുന്നത്.