കൊച്ചി: സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. പവന് 80 രൂപ വർധിച്ച് 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 1,945.20 നിലവാരത്തിലെത്തി.
ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ടും ദിവസവും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ സ്വർണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന് 4730 രൂപയും പവന് 37840 രൂപയുമായിരുന്നു.