കോട്ടയം: ജില്ലയിൽ 196 പേരിൽ 191 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ആകെ 2356 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിക്കുന്നത് ജില്ലയിൽ ആശങ്കയാണ് ഉണർത്തുന്നത്.
അതേസമയം, രോഗം ഭേദമായ 90 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 1821 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 5362 പേരാണ് രോഗബാധിതർ ആയത്. 3538 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17967 പേർ ക്വാറന്റെയിനിൽ കഴിയുന്നത്.
കോട്ടയം 19, പനച്ചിക്കാട് 12, തിരുവാർപ്പ് 11, അയർക്കുന്നം 10, പാമ്പാടി 9, ചങ്ങനാശേരി വാകത്താനം 8 വീതം, അയ്മനം, ഈരാറ്റുപേട്ട 7 വീതം, ഏറ്റുമാനൂർ, കറുകച്ചാൽ 6 വീതം, കുമരകം, തലയാഴം, കുറിച്ചി, മണർകാട് 5 വീതം എന്നിവയാണ് സന്പർക്കം മൂലമുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത കേന്ദ്ര സ്ഥലങ്ങൾ.