ഏറ്റുമാനൂർ: ഓഫീസ് മുറിയിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ശിവകൃപയിൽ ബിജു ഗോപാലി (44)നെയാണ് ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഏറ്റുമാനൂർ ബാറിലെ അഭിഭാഷകനാണ്. അസ്വാഭാവിക മരണത്തിന് ഏറ്റുമാനൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് കേസിനെപ്പറ്റി പഠിക്കാനായി ബിജു വീട്ടിൽ നിന്നും തന്റെ ഓഫീസിലേക്കു പോയത്. രാത്രി വൈകിയും വീട്ടിലേക്കു മടങ്ങിവരാതിരുന്നതിനെത്തുടർന്നു മകൻ അന്വേഷിച്ച് ഓഫീസിലെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്കാരം പിന്നീട്.