Hot Posts

6/recent/ticker-posts

ബാലഭാസ്‌കറിന്റെ മരണം: ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് നുണപരിശോധന വേണം- സി.ബി.ഐ


തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ അനുമതി തേടി സി.ബി.ഐ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് അപേക്ഷ നൽകിയത്. പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, സോബി ജോർജ്, ഡ്രൈവർ അർജുൻ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.

സി.ബി.ഐ നേരത്തെയെടുത്ത മൊഴികളിൽ ഉള്ള വൈരുദ്ധ്യമാണ് വീണ്ടും ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ കാരണമായത്. അപകട ദിവസം അർജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെപ്പേരുടെ മൊഴി. എന്നാൽ അർജുൻ പറയുന്നത് ബാലഭാസ്‌കറാണെന്നാണ്. അപകടത്തിന് മുൻപ് തന്നെ വാഹനം അടിച്ചു തകർത്തിരുന്നുവെന്നാണ് സോബി പറയുന്നത്. എന്നാൽ മറ്റ് സാക്ഷികളോ സാഹചര്യത്തെളിവുകളോ ഇത് ശരിവയ്ക്കുന്നില്ല. 

ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് മാതാപിതാക്കൾ പരാതി നൽകിയവരാണ് പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും. ഇത്തരത്തിൽ മൊഴികളിൽ വ്യക്തത തേടാനാണ് നുണപരിശോധന നടത്തുന്നത്. നുണപരിശോധന നടത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കോടതി നാലു പേർക്കും സമൻസ് അയക്കും. അവരുടെ സമ്മതം കൂടി പരിഗണിച്ചാവും നുണപരിശോധന നടത്തുന്നത് സബന്ധിച്ച് അന്തിമതീരുമാനം.

Reactions

MORE STORIES

കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍
കോരിക്കൽ ജവഹർ സെൻ്ററിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടന്നു
പൂവത്തോട് അമ്പാറനിരപ്പ് വഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു
കോട്ടയം ജില്ലയിൽ മോഷണകേസുകൾ കുന്ന് കൂടുന്നു