ചെന്നൈ: നികുതി വെട്ടിപ്പ് കേസുമായ് ബന്ധപ്പെട്ട് സംഗീത സംവിധായകൻ എ.ആർ. റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. റഹ്മാൻ ഫൗണ്ടേഷൻറെ അക്കൗണ്ടിലേക്ക് 3.5 കോടി വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിൻറെ കണ്ടെത്തൽ.
യുകെ ആസ്ഥാനമായ ലിബ്ര മൊബൈൽസ് റിംഗ് ടോൺ കമ്പോസ് ചെയ്തതിൻറെ പ്രതിഫലം റഹ്മാൻ ഫൗണ്ടേഷൻറെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്. സംഭവത്തിൽ റഹ്മാൻ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് ലംഘിച്ചുവെന്നും ആദായ നികുത വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
2010ലാണ് റഹ്മാൻ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയ്ക്ക് വേണ്ടി റിംഗ് ടോൺ കമ്പോസ് ചെയ്തത്.