ബംഗളൂരു: ലഹരി മരുന്നു കേസിൽ കന്നഡ നടി സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസുമായ് ബന്ധപ്പെട്ട് നടിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി.
കേസിൽ അറസ്റ്റിലായ മലയാളി നിയാസ് മുഹമ്മദിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജനയുടെ വസതിയിൽ റെയ്ഡ് നടത്തിയത്.സഞ്ജന ഗൽറാണിയും നിയാസും അടുത്ത സുഹൃത്തുക്കളെന്നു സിസിബി കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവർ ഹാജരായില്ല. സഞ്ജന ഗൽറാണിയെ നേരത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും ബെംഗളൂരുവിലില്ല എന്ന വിവരമാണ് ലഭിച്ചിരുന്നത്. ഇന്ന് ബെംഗളൂരുവിലുണ്ട് എന്ന വിവരത്തെ തുടർന്നാണ് അവരുടെ വസതിയിൽ പരിശോധന നടത്തുന്നത്. മൂന്നാം പ്രതിയായ വിരൺ ഖന്നയുടെ വീട്ടിലും സിസിബിയുടെ പരിശോധന നടത്തിയിരുന്നു.
മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തത്.