Hot Posts

6/recent/ticker-posts

കൊറോണയെ നിയന്ത്രിക്കുന്നതിന് ക്വയിന ചെടിയുടെ സാധ്യത.. മേലുകാവ് ഹെന്റി ബേക്കര്‍ കോളേജില്‍ അന്താരാഷ്ട്ര വെബിനാര്‍ 27 ന്




മേലുകാവ്: കോവിഡ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലോകത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന് മരുന്ന് വേര്‍തിരിച്ചെടുക്കുന്ന ചെടിയായ സിങ്കോണ അഥവാ കൊയ്‌ന ചെടിയുടെ സാധ്യതയുടെ പ്രസക്തി വിളിച്ചോതുന്ന അന്താരാഷ്ട്ര വെബിനാര്‍ മേലുകാവുമറ്റം ഹെന്‍ട്രി ബേക്കര്‍ കോളേജില്‍ 27 ന് 9:30 ന് നടക്കും.
ഇതോടനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍നിന്നുള്ള 30 ല്‍ അധികം  ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അതോടൊപ്പം പ്ലാന്റ് മെഡിസിന്‍ രംഗത്തെ  ശാസ്ത്രഗവേഷകരെ ആദരിക്കും. പി ജെ ജോസഫ് എംഎല്‍എ വെബിനാര്‍ ഉദ്ഘാടനം ചെയ്യും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്.റവ.വി എസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. 
കോളേജ് ബര്‍സാര്‍ റവ.ബിജു ജോസഫ്, ഐ ക്യു എ സി കോഓര്‍ഡിനേറ്റര്‍  ഡോ. സാന്റോ ജോസ് ,മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ.അജിത്ത് ജെയിംസ് ജോസ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജി.എസ്  ഗിരീഷ് കുമാര്‍,സിഎം ആര്‍ എ ഡയറക്ടര്‍ പ്രൊഫ.ഡോ.സ്റ്റീഫന്‍ ചേരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ചടങ്ങില്‍ പ്രൊഫ.ഡോ.സ്റ്റീഫന്‍ ചേരിയില്‍ എഴുതിയ 'പട്ടിണിയില്ലാത്ത ലോകം പത്ത് ശതമാന നിയമം കൊണ്ട് ' എന്ന പുസ്തകത്തിന്റെ (ഇംഗ്ലീഷ് ) പ്രകാശനവും നടക്കും.

'തെക്കേ അമേരിക്കയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മനുഷ്യര്‍ മലമ്പനി, സാധാരണ പനി, ശ്വാസകോശ രോഗങ്ങള്‍, വൈറല്‍ പനി, വയറ്റിലെ പ്രശ്‌നങ്ങള്‍, എന്നിവക്കെല്ലാം ഉപയോഗിച്ചിരുന്ന ഒറ്റമൂലിയാണ് ക്വയിന. ശാസ്ത്രീയ നാമം സിങ്കോണ എന്നാണ്. കാപ്പിയുടെ കുടുംബമായ റൂബിയേസിയേ കുടുംബത്തിലെ സിങ്കോണയ്ക്ക് 2030 സ്പീഷിസുകള്‍ ഇന്നുണ്ട്. ആദ്യത്തെ അലോപ്പതി മരുന്ന് എന്നും പറയാം. അതുപോല ഹോമിയോപതിയുടെ പിതാവ് ഹാനിമാന്‍ 300 വര്‍ഷം മുമ്പ് ആദ്യം ഉപയോഗിച്ചതും ക്വയിനയാണ്. തെക്കേ അമേരിക്കയിലെ ചെടിയായതിനാല്‍ ആയുര്‍വേദത്തില്‍ ക്വയിനയില്ല.
നൂറ്റാണ്ടുകളായി മലേറിയക്കെതിരെ ലോകം മുഴുവന്‍ ക്വിയിന മരുന്നായും ഗുളിക രൂപത്തിലും ഉപയോഗിച്ചിരുന്നു.   അലോപ്പതി െ്രെപവറ്റ് സര്‍ക്കാര്‍ ആശുപ്രതികളില്‍ എല്ലാ അസുഖങ്ങള്‍ക്കും ഒരു ചില്ലുകുപ്പിയുമായി പോകണമായിരുന്നു. ചുവപ്പ് നിറമുള്ള ഈ ക്വയിന മരുന്ന് കഴിച്ചിട്ടില്ലാത്ത 35-40 വയസിന് മുകളിലുള്ളവര്‍ ഉണ്ടാവില്ല. കൊറോണയെ തടയാന്‍ ക്വയിന 99% ഫലപ്രദമാണ് .
     ക്വയിന പെറുവിന്റെ നാഷണല്‍ ട്രീയാണ്. ക്വിനിന്‍, ക്വീനിഡിന്‍ എന്നിവ ക്വയിനയിലുണ്ട്. ക്വയിനയുടെ ചെറിയ സാമ്യമുള്ള ആര്‍ട്ടിമീസിയ പിന്നീട് ഉപയോഗിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയോട് വാങ്ങിയത് ക്വയിന ചെടിയുടെ അംശമില്ലാത്ത ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നാണ്. ഈ ഗുളിക ഉപയോഗിക്കാതെ ക്വയിനം ചെടിയുടെ തൊലിയില്‍ നിന്നെടുത്ത മരുന്ന് ആടലോടകം, ചുക്ക്, കുരുമുളക്, തേന്‍ തുടങ്ങിയവയൊക്കെ ചേര്‍ത്ത് കൊറോണ രോഗികള്‍ക്ക് കൊടുത്താല്‍ 99% പേരും രക്ഷപെടും. 
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും, നേഴ്‌സസ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകരും രാത്രി ഒരു ഡോസ് ക്വയിന മരുന്ന് കൊടുത്താല്‍ രോഗം വരില്ല. ആയുര്‍വേദത്തില്‍ ക്വയിനയില്ലെങ്കിലും ,തൊടുപുഴ കുമാരമംഗലം വൈദ്യര്‍  ക്വയിന മരുന്ന് ഒരുക്കിയിട്ടുണ്ട്. കൊറോണയെ പിടിച്ചുകെട്ടാന്‍ ബോട്ടണി, ഹോമിയോപ്പതി, അലോപ്പതി, ആയുര്‍വേദം തുടങ്ങി എല്ലാവരും ഒന്നിച്ച് പരിശ്രമിക്കേണ്ടിയിരിക്കുന്നു. 
ജസ്യൂട്ട്‌സ് ബാര്‍ക്ക് എന്നു പേരുള്ള ക്വയിന ബ്രീട്ടീഷ്‌കാര്‍ ശ്രീലങ്കയില്‍ 1,00,000 ഏക്കറിലും ഊട്ടിയടുത്ത് നടുവട്ടത്ത് 60,000 ഏക്കറിലും കൃഷി ചെയ്ത് തൊലി എടുത്തിരുന്നു. നടുവട്ടത്തെ ക്വയിനയെല്ലാം വെട്ടി തേയില കൃഷി ചെയ്യുന്നു എന്നറിയുന്നു. എങ്കിലും നടുവട്ടം ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നവരും നട്ട  ചെടികളും നടുവട്ടത്തുണ്ടാവും. വാഗമണ്ണിലും ബ്രിട്ടീഷ്‌കാര്‍ കൃഷി ചെയ്തിരുന്നു. 
കോവിഡ് രോഗികള്‍ക്ക് വളരെ ഫലപ്രദമായ ജീവന്‍രക്ഷാ ഔഷധമായ, ഒട്ടേറെ ശ്വാസകോശ രോഗങ്ങള്‍ക്ക് പരിഹാരമായ ഔഷധം വേര്‍തിരിച്ചെടുക്കുന്ന കൊയ്‌ന  ചെടിയുടെ സാധ്യതയും ,ചെടി വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ പദ്ധതിയയുമാണ് ഇതോടനുബന്ധിച്ച് സമര്‍പ്പിക്കുന്നത്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മറ്റു കേന്ദ്രമന്ത്രിമാര്‍ക്ക് ഇതു സംബന്ധിച്ച  പദ്ധതി വിശദീകരണം നല്‍കികൊണ്ടുള്ള കത്ത് ,സിഎം ആര്‍ എ ഡയറക്ടര്‍ പ്രൊഫ.ഡോ.സ്റ്റീഫന്‍ ചേരിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു..' സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി