Hot Posts

6/recent/ticker-posts

മഹാരാഷ്ട്രയില്‍ കയറി ചെന്നൈ പോലീസിന്റെ അതിവേഗ അറ്റാക്ക്..! ഒരു കുടുംബത്തിലെ 3 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതികളെ പിന്തുടര്‍ന്ന പിടികൂടി.




മഹാരാഷ്ട്രയില്‍ കയറി ചെന്നൈ പോലീസിന്റെ അതിവേഗ അറ്റാക്ക്..! ഒരു കുടുംബത്തിലെ 3 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതികളെ പിന്തുടര്‍ന്ന പിടികൂടി. മഹാരാഷ്ട്രയില്‍ നിന്ന് ചെന്നൈയിലെത്തി 3 പേരെ വെടിവച്ച്‌കൊന്ന കേസിലെ പ്രതികളെയാണ് ചെന്നൈ പോലീസ് സ്‌പെഷല്‍ ടീം മഹാരാഷ്ട്രയിലെ സോലാപ്പൂരിലെത്തി സാഹസികമായി കാറില്‍ പിന്തുടര്‍ന്ന് പിടികൂടിയത്.. 

നഗരത്തെ ഞെട്ടിച്ച് ബുധനാഴ്ച രാത്രിയാണു പണമിടപാടു സ്ഥാപനം നടത്തുന്ന ദിലീപ് ചന്ദ്, ഭാര്യ  പുഷ്പ ഭായ്, മകന്‍ ശീതള്‍ കുമാര്‍ എന്നിവരെ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു പ്രതികളെ സംബന്ധിച്ച നിര്‍ണായക തുമ്പ് ലഭിച്ചത്.  കുടുംബത്തിലെ മൂന്നു പേരെയും വെടിവച്ചു കൊന്ന കേസിലെ 3 പ്രതികളെ മഹാരാഷ്ട്രയിലെ സോലാപൂരില്‍ ചെന്നൈ പൊലീസ് കാര്‍ പിന്തുടര്‍ന്നു സാഹസികമായി പിടികൂടുകയായിരുന്നു. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ജയമാല ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.  ശീതള്‍ കുമാറും ഭാര്യ ജയമാലയും പിരിഞ്ഞു താമസിക്കുകയായിരുന്നു. ജീവനാംശമായി 5 കോടി ആവശ്യപ്പെട്ടതിനാല്‍ ഇരു കുടുംബങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ട്. പ്രശ്‌നം പറഞ്ഞു തീര്‍ക്കാനെത്തിയ ജയമാലയും സഹോദരന്മാരുമുള്‍പ്പെടുന്ന സംഘമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം. പിടിയിലായ പ്രതികളെ ചെന്നൈയിലെത്തിച്ചു കൂടുതല്‍ ചോദ്യം ചെയ്യും.

ജയമാലയുടെ സഹോദരന്‍ കൈലാഷ് , സുഹൃത്തുക്കളായ കൊല്‍ക്കത്ത സ്വദേശി രവീന്ദ്രനാഥ ഖേര്‍ , പുണെ സ്വദേശി വിജയ് ഉത്തം  എന്നിവരെയാണു പിടികൂടിയത്. ഇന്നലെ രാത്രി പി.ജവഹറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസ് സ്‌പെഷല്‍ ടീം കാറില്‍ പോകുമ്പോള്‍ എതിര്‍ ദിശയിലേക്കു പോയ കാറില്‍ പ്രതികളോടു സാമ്യമുള്ളവരെ കണ്ടു. ഉടന്‍ വാഹനം തിരിച്ചു കാറിനെ പിന്തുടര്‍ന്ന പൊലീസ് സംഘമാണു ഇവരെ പിടികൂടിയത്. പ്രതികളില്‍നിന്നു തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. ജയമാല, പുണെയില്‍ അഭിഭാഷകനായ സഹോദരന്‍ വിലാസ്, ഇയാളുടെ കൂട്ടാളി എന്നിവരെയാണു ഇനി പിടികൂടാനുള്ളത്. 

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്താണു സംഘം പുണെയില്‍നിന്നു ചെന്നൈയിലെത്തിയതെന്നു പൊലീസ് പറഞ്ഞു. ആയുധങ്ങള്‍ പുണെയില്‍നിന്നു കൊണ്ടുവന്നതാണ്. ജയമാലയെ ശീതളും കുടുംബവും അപമാനിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കൈലാസ് പറഞ്ഞു. ജാതിയും കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയും പറഞ്ഞു നിരന്തരം കളിയാക്കി. ഇതാണു ഇരുവരും പിരിയാന്‍ കാരണം.

രണ്ടു പെണ്‍കുട്ടികളെ വളര്‍ത്താനായാണു 5 കോടി നഷ്ടപരിഹാരം ചോദിച്ചത്. എന്നാല്‍, ശീതളിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതു പ്രകോപനമായി. ഇതിനെത്തുടര്‍ന്നാണു കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. മൂന്നു പേരെയും വെടിവച്ചു കൊന്നതു താനും സുഹൃത്തും ചേര്‍ന്നാണെന്നും 5 റൗണ്ട് വെടിയുതിര്‍ത്തെന്നും കൈലാസ് പറഞ്ഞു. സംഭവത്തിനു ശേഷം 2 കാറിലാണു തങ്ങള്‍ രക്ഷപ്പെട്ടതെന്നും ഇവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി