Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ശനിയാഴ്ച 6357 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാംപിളുകളാണ് പരിശോധിച്ചത്.



തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 6357 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. ഇതുവരെ ആകെ 54,26,841 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

76,927 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,41,523 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രന്‍ നായര്‍ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രന്‍ (55), മുതുവിള സ്വദേശി ഗംഗാധരന്‍ (62), റസല്‍പുരം സ്വദേശി സുദര്‍ശനന്‍ (53), കൊല്ലം ഉമയനല്ലൂര്‍ സ്വദേശി അയ്യപ്പന്‍ പിള്ള (74), കാവനാട് സ്വദേശി സുബയ്യന്‍ (60), ആലപ്പുഴ കരോക്കാവേലി സ്വദേശി രാജപ്പന്‍ (67), പാലത്തുണ്ടിയില്‍ സ്വദേശി ഷംസുദ്ദീന്‍ (70), കോട്ടയം വേലൂര്‍ സ്വദേശി സെയ്ദ് സുലൈമാന്‍ (54), കോട്ടയം സ്വദേശി വര്‍ക്കി ജോര്‍ജ് (94), തീക്കോയി സ്വദേശി സുഗതന്‍ (68), കോട്ടയം സ്വദേശിനി പപ്പി (82), ചങ്ങനാശേരി സ്വദേശി തങ്കമ്മ ജോസഫ് (70), മൂലേടം സ്വദേശിനി തങ്കമ്മ (62),

ഇടുക്കി ചെറുതോണി സ്വദേശി മാത്യു (52), തൃശൂര്‍ വെങ്കിടങ്ങ് സ്വദേശിനി ദേവയാനി (61), കാലൂര്‍ സ്വദേശി കുഞ്ഞി (90), ചാവക്കാട് സ്വദേശിനി ജുബൈരിയ (62), പറവത്താനി സ്വദേശിനി ലില്ലി (78), ചേറ്റുപുഴ സ്വദേശി വേലായുധന്‍ (78), മലപ്പുറം കവനൂര്‍ സ്വദേശിനി നബീസ (54), തേഞ്ഞിപ്പാലം സ്വദേശിനി രാധാമ്മ (80), കുന്നുമ്മല്‍പൊറ്റി സ്വദേശി അബ്ദുള്‍ അസീസ് (52), വള്ളിക്കുന്ന് നോര്‍ത്ത് സ്വദേശി ഹംസകോയ (69), പീയുംകടവ് സ്വദേശി സിദ്ദിഖ് (68), വാളാഞ്ചേരി സ്വദേശിനി ബീവി (67), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1848 ആയി.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, കണ്ണൂര്‍ 10, കോഴിക്കോട് 9, തൃശൂര്‍ 8, പത്തനംതിട്ട, എറണാകുളം, വയനാട് 4 വീതം, പാലക്കാട് 3, കൊല്ലം, ഇടുക്കി, കോട്ടയം, കാസര്‍കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ ജില്ലകളിലായി 3,19,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,535 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 17,946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2180 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ മെഴുവേലി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 8, സബ് വാര്‍ഡ് 9 ), പാലക്കാട് ജില്ലയിലെ തൃത്താല (3, 13, 15) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 609 ഹോട്സ്‌പോട്ടുകളാണുള്ളത്.
Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ