പാലാ: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് രഞ്ചിത് ജി മല്‍സരിക്കുന്നത്. അനുജന്‍ രണ്‍ദിപ് ജി കേരള കോണ്‍ഗ്രസ് എം ന് വേണ്ടി ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയാണ് മല്‍സരരംഗത്തുള്ളത്. പഞ്ചായത്തിലേക്ക്തുടര്‍ച്ചയായ രണ്ട് വിജയം സമ്മാനിച്ച ആത്മവിശ്വാസവുമായാണ് രണ്‍ഞ്ചിത് മൂന്നാമങ്കത്തിനിറങ്ങിയിരിക്കുന്നത്. 2010 ല്‍ ഇതേ വാര്‍ഡില്‍ നിന്ന് രഞ്ചിത് വിജയിച്ചിരുന്നു. 2015ല്‍ മീനച്ചില്‍ വാര്‍ഡില്‍ നിന്നും വീണ്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വിജയം. ഇത്തവണ വീണ്ടും സ്വന്തം വാര്‍ഡില്‍ തന്നെ സഹോദരനുമായാണ് അങ്കം. ജനപ്രതിനിധിയെന്ന നിലയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇത്തവണയും തുണയാകുമെന്നാണ് രഞ്ചിത്തിന്റെ കണക്ക് കൂട്ടല്‍. വെള്ളിയേപള്ളി വാര്‍ഡിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനായത് രഞ്ജിത്തിന്റെ വലിയ നേട്ട മായി വിലയിരുത്തപ്പെടുന്നു.
രഞ്ജിത്തിന്റെ ഇളയ സഹോദരന്‍ രണ്‍ദീപ് കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയായിട്ടാണ് മല്‍സരിക്കുന്നത്. രണ്‍ദീപിനിത് കണിയങ്കമാണ്. 2015ല്‍ വാര്‍ഡ് മെംബറായിരുന്ന ഭാര്യ സന്ധ്യ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് രണ്‍ദിപിന്റെ ലക്ഷ്യം. യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ് രണ്‍ധീപ്.
സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും യുഡിഎഫ് ഔദ്യോഗികമായി ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല .എന്തായാലും സഹോദര പോരിനൊടുവില്‍ വിജയം നേടുന്നത് രണ്‍ജിത്തോ, രണ്‍ദീ പൊ എന്നറിയാന്‍ കാത്തിരിക്കുകയാന് നാട്ടിലെ വോട്ടര്‍മാരും.