പാലാ: പാലാ ബ്ലഡ് ഫോറവും മരിയൻ മെഡിക്കൽ സെൻ്ററും സംയുക്തമായി പ്രമേഹ ദിനാചരണവും സൗജന്യ പ്രമേഹ പരിശോധന ക്യാമ്പും നടത്തി. പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ നടത്തിയ പ്രോഗ്രാമിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. പ്രമേഹ ദിനാചരണത്തിൻ്റെയും സൗജന്യ പരിശോധനയുടെയും ഉദ്ഘാടനം പാലാ ഡി വൈ എസ് പി സാജു വർഗീസ് നിർവ്വഹിച്ചു. ചടങ്ങിൽ അഡ്മിനിസ്ട്രേക്ടർ സിസ്റ്റർ ഷേർളി ജോസ് എഫ് സി സി മുഖ്യ പ്രഭാഷണം നടത്തി, ബോധവത്കരണ ക്ലാസ്സ് പ്രമേഹരോഗ ചികിത്സാ
വിധക്തൻ ഡോ.സിറിയക് തോമസ് നയിച്ചു. മരിയൻ മെഡിക്കൽ സെൻ്റർ സൂപ്രണ്ട് ഡോ മാത്യു തോമസ്, പി ആർ ഓ സിസ്റ്റർ ബെൻസി എഫ് സി സി, സിസ്റ്റർ റെനി എഫ് സി സി ,രാഖി ജോസഫ് എന്നിവർ ചടങ്ങിൽ ആശംസ അർപ്പിപിച്ച് പ്രസംഗിച്ചു.
ഇരുന്നൂറ്റിയമ്പതോളം ആളുകൾ സൗജന്യ പരിശോധന ക്യാമ്പിൽ പങ്കെടുത്തു. കെ ആർ ബാബു, പ്രെഫ.സുനിൽ തോമസ്, സജി വട്ടക്കാനാൽ, സാബു അബ്രാഹം, കെ ആർ സൂരജ് ,സിസ്റ്റർ ആഗ്നസ് എഫ് സി സി, രാജേഷ് കുര്യനാട്, ക്യാപ്റ്റൻ സതീഷ് തോമസ്, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ പ്ലാക്കണ്ണി, റഫീക്ക് അമ്പഴത്തിനാൽ, ഷാജി തകിടിയേൽ, വിഷ്ണു മുരളീധരൻ, തോമസ് ടോം മാങ്കൂട്ടം എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.