പാലാ: ആരോഗ്യ വകുപ്പ്, സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ആരോഗ്യ കേരളം, ജനമൈത്രി പോലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ നേത്യത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. ജില്ലാ - താലൂക്ക് കേന്ദ്രങ്ങളിൽ ദീപം തെളിയിക്കൽ, ബോധവത്കരണ പ്രദർശനങ്ങൾ, ബോധവത്കരണ വെബിനാറുകൾ, മെഗാ രക്തദാന ക്യാമ്പ്, പൊതുസമ്മേളനം തുടങ്ങി വിവിധ പരിപാടികളോടെയാണ് ജില്ലയിൽ നടത്തിയത്.
ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ലാടനത്തോടനുബന്ധിച്ച് നടത്തിയ മെഗാ രക്തദാന ക്യാമ്പിൽ ജില്ലാ പോലീസ് മേധാവിയുടേയും
മാർ ജേക്കബ് മുരിക്കൻ്റെയും പാലാ ഡി വൈ എസ് പി സാജു വർഗീസിൻ്റെയും രക്തദാനം കൊണ്ട് ശ്രദ്ധേയമായി. പാലാ പോലീസ് അങ്കണത്തിലാണ് എയ്ഡ്സ് ദിനാചരണത്തിൻ്റെ ജില്ലാതല ആചരണവും മെഗാ രക്തദാന ക്യാമ്പും നടന്നത്. ഈ ആചരണ സമ്മേളനത്തിനെത്തിയതായിരുന്നു ജില്ലാ പോലീസ് മേധാവിയും മാർ ജേക്കബ് മുരിക്കനും ക്യാമ്പ് ഉദ്ഘാടനം ചെയ്തതാകട്ടെ പാലാ ഡി വൈ എസ് പി സാജു വർഗീസ് രക്തം ദാനം ചെയ്തുകൊണ്ടാണ്.
അതിനു ശേഷം നടന്ന സമ്മേളനത്തിൽ
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസിൻ്റെ അദ്ധ്യക്ഷത വഹിച്ചു സമ്മേളനം ജില്ലാ പോലീസ് മേധാവി എൻ ജയദേവ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണവും ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ മുഖ്യപ്രഭാഷണവും നടത്തി. പാലാ ഡി വൈ എസ് പി സാജു വർഗീസ് പ്രതിജ്ഞയും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നല്കി. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, പാലാ എസ് എച്ച് ഓ അനുപ് ജോസ്, ജനമൈത്രി സി ആർ ഓ ഷാജിമോൻ എ റ്റി എന്നിവർ പ്രസംഗിച്ചു.
രക്തദാന ക്യാമ്പുകൾ കോട്ടയം ലയൺസ് എസ് എച്ച് എം സി ബ്ലഡ് ബാങ്കും പാലാ കിസ്കോ മരിയൻ ബ്ലഡ് ബാങ്കും നയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പോലീസുകാരും എൻ സി സി കേഡറ്റുകളും പങ്കെടുത്തു.
പരിപാടികൾക്ക് ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗങ്ങളായ ഡോ.പി ഡി ജോർജ്, കെ ആർ ബാബു, പ്രെഫ.സുനിൽ തോമസ്, ക്യാപ്റ്റൻ സതീഷ് തോമസ്, സജി വട്ടക്കാനാൽ, കെ ആർ സൂരജ്, സാബു അബ്രാഹം, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ പ്ലാക്കണ്ണി, ഷാജി തകടിയേൽ, ജോമി സന്ധ്യാ, റഫീക് അമ്പഴത്തിനാൽ, ജനമൈത്രി സബ്ബ് ഡിവിഷനൽ കോർഡിനേറ്റർ എ എസ് ഐ സുരേഷ് കുമാർ, എസ് ഐ അഭിലാഷ്, പോലീസ് അസ്സോസ്സിയേഷൻ ഭാരവാഹിയായ അജേഷ് കുമാർ, പോലീസ് പി ആർ ഓ ജോജിൻ, ജനമൈത്രി പി ആർ ഓ മാരായ സുദേവ് എസ്, ബിനോയി തോമസ്, പ്രെബു കെ ശിവറാം എന്നിവർ നേതൃത്വം നൽകി.