Hot Posts

6/recent/ticker-posts

പുല്‍ക്കൂടും നക്ഷത്രങ്ങളുമൊരുക്കി പാലാ മരിയസദനം



ക്രിസ്തുമസ് കാലമായതോടെ റെഡിമെയ്ഡ് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും വിപണിയില്‍ സുലഭമാണ്.. എന്നാല്‍ കാഴ്ചയിലും നിര്‍മ്മാണത്തിലും ഏറെ പ്രത്യേകതകളുള്ള മരിയസദനത്തിലെ നക്ഷത്രങ്ങള്‍ക്ക് മഹിമയും മനോഹാരിതയും ഏറെയാണ്.. മരിയസദനത്തിലെ സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ തൊഴിലധിഷ്ഠിത പുനരധിവാസത്തിന്റെ ഭാഗമായാണ് പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുന്നത്.

വ്യത്യസ്ത വലുപത്തിലും, വിവിധ ഡിസൈനുകളിലുമുള്ള പുല്‍കുടുകളാണ് പാലാ മരിയ മരിയസദനം അന്തേവാസികളുടെ കരവിരുതില്‍ വിരിയുന്നത്. കുടുംബാംഗങ്ങളൊന്നിച്ച് സംസ്‌കാരത്തിന്റെയും പ്രയത്‌നത്തിന്റെയും ഒത്തൊരുമയുടെയും തനിമ ചോരാതെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തുമസ് ആഘോഷിക്കുന്നതുവഴി ഉണ്ണിയേശുവിനെ ഹൃദയത്തിലേറ്റുവാങ്ങാന്‍ ഓരോരുത്തര്‍ക്കും കഴിയുമെന്ന സന്ദേശം കൂടിയാണ് മരിയസദനത്തിലെ അന്തേവാസികള്‍ നല്‍കുന്നത്. മറ്റാരുടെയും സഹായമില്ലാതെ മരിയസദനം അന്തേവാസികള്‍ തന്നെയാണ് മനോഹര പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുന്നത്. മാനസികാരോഗ്യനില തകര്‍ന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരം പരിശിലനപരിപാടികളിലുടെ ലക്ഷ്യമിടുന്നതെന്ന് മരിയ സദനം ഡയറക്ടര്‍ സന്തോഷ് പറഞ്ഞു.

മരിയസദനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അതിനാല്‍ ആകര്‍ഷകവിലയില്‍ പൊതു ജനങ്ങള്‍ക്ക് ഇവിടെ നിന്നും പുല്‍കൂടുകളും നക്ഷത്രങ്ങളും വാങ്ങാന്‍ കഴിയും. പതിവ് ചര്യകളും പ്രവര്‍ത്തനങ്ങള്‍ക്കും ശേഷമുള്ള വിനോദ വേളകളിലാണ് അന്തേവാസികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്..  ക്രിസ്മസ് ദിനത്തോട് അടുക്കുമ്പോള്‍ റോഡരുകില്‍ പുല്‍കൂട്-നക്ഷത്ര വിപണനമേള സംഘടിപ്പിക്കാമെന്ന കണക്ക് കൂട്ടലിലാണ് മരിയസദനം അന്തേവാസികള്‍. പഴയ കാല രീതിയില്‍ മുള ഉപയോഗിച്ചാണ് നക്ഷത്ര നിര്‍മ്മാണം . നക്ഷത്രങ്ങളും പുല്‍കൂടുകളും വാങ്ങി മരിയസദനത്തിന്റെ പുരധിവാസ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ പങ്കാളികളാകുമെന്നാണ്.. ഇവരുടെ പ്രതീക്ഷ.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു