ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മ ശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹനായി. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും അടക്കം ഏഴുപേരെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഗായിക കെ.എസ് ചിത്ര അടക്കം പത്തുപേര്‍ക്ക് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു.
കേരളത്തില്‍ നിന്ന് അഞ്ചുപേര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായികപരിശീലകന്‍ ഒ.എം.നമ്പ്യാര്‍, എഴുത്തുകാരന്‍ ബാലന്‍ പുതേരി, തോല്‍പ്പാവക്കൂത്ത് കലാകാരന്‍ കെ.കെ.രാമചന്ദ്ര പുലവര്‍, ആരോഗ്യവിദഗ്ധന്‍ ഡോ. ധനഞ്ജയ് ദിവാകര്‍ എന്നിവരാണ് പത്മശ്രീ നേടിയ മലയാളികള്‍. തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന് അർഹയായി.