Hot Posts

6/recent/ticker-posts

കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് തുടങ്ങി; ഡൽഹിയിൽ പ്രവേശിച്ചു - BMTV




ന്യൂഡൽഹി : പോലീസ് സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് തുടങ്ങി. സിംഘു, തിക്രി, അതിർത്തികളിൽ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നു. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. 
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ സമരക്കാഴ്ചക്കാണ് രാജ്യതലസ്ഥാനത്ത്  ഇന്ന് അരങ്ങെറുന്നത്. കാർഷിക നിയമങ്ങൾക്കെതിരായ രോഷം ട്രാക്ടർ റാലിയിലൂടെ ഡൽഹിയിൽ മുഴങ്ങും. 5000 ട്രാക്ടറുകൾക്ക് ആണ് അനുമതി ലഭിച്ചതെങ്കിലും ഇതിൽ കൂടുതൽ ട്രാക്ടറുകൾ റാലിയിൽ അണിനിരക്കും. സിംഘു , തിക്രി, ഗാസിപുർ, ചില്ല എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുന്ന റാലികൾ ഡൽഹിക്കകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തും.


കർഷനേതാക്കൾ യാത്ര ചെയ്യുന്ന കാറുകൾക്ക് പിന്നിലായി ട്രാക്ടറുകൾ അണിനിരക്കും. ഒരു ട്രാക്ടറിൽ അഞ്ച് പേർ മാത്രം. നേതാക്കളുടെ കാറുകൾ കടന്ന് ട്രാക്ടറുകൾ മുന്നോട്ടുനീങ്ങാൻ പാടില്ല. ട്രാക്ടറിൽ ദേശീയ പതാകയും കർഷക സംഘടനകളുടെയും പതാകകളും  മാത്രം ഉപയോഗിക്കാം. തെറ്റിദ്ധരിപ്പിക്കുന്ന വിധം യാതൊരു മുദ്രവാക്യവും പാടില്ലെന്നും നിർദേശമുണ്ട്. വൈകീട്ട് 5 മണിക്ക് റാലി അവസാനിപ്പിക്കണമെന്നാണ് പോലീസ് നിർദേശം. അട്ടിമറി സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിൽ ആയിരിക്കും റാലി നടക്കുക.



Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി