Hot Posts

6/recent/ticker-posts

കോവിഡ് വ്യാപനം; സംസ്ഥാനത്തു കർശന നിയന്ത്രണങ്ങൾ - BMTV




തിരുവനന്തപുരം : കോവിഡ് വ്യാപനം കൂടുന്നതിനാൽ  സംസ്ഥാനത്ത് കടുത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അടുത്ത 13 ദിവസങ്ങളിൽ പ്രതിദിന കേസുകൾ 6600 – 7400 ആകാമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പു കൂടി കണക്കിലെടുത്താണ് സംസ്ഥാനത്തു പുതിയ നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുമെങ്കിലും മരണ നിരക്ക് ഉയരില്ലെന്നാണു കണക്കുകൂട്ടൽ. നിയന്ത്രണങ്ങൾ ഉത്തരവായി ഇറങ്ങും. ഇതിനിടെ, വിമർശനം ഉണ്ടായാലും യഥാർഥ കണക്കുകൾ ജനത്തിനു മുന്നിൽ പറയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
നേരത്തേതു പോലെ വ്യാപക വർധന ഇല്ലെങ്കിലും രോഗമുക്തരെക്കാൾ രോഗികളുടെ എണ്ണം ദിവസവും കൂടുന്ന സാഹചര്യമാണുള്ളത്.
ഈ മാസത്തെ കണക്കനുസരിച്ച് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗത വർധനയുണ്ടായി. 4നും 10 നും മധ്യേ റിപ്പോർട്ട് ചെയ്തത് 35,296 കേസുകളാണ്. 11 മുതലുള്ള ആഴ്ചയിൽ ഇത് 36,700 ആയും 18 മുതലുള്ള ആഴ്ചയിൽ 42,430 ആയും ഉയർന്നു. ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാന ജനസംഖ്യയുടെ 3 ശതമാനത്തിൽ താഴെ പേർക്കു മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂ.


കോവിഡ് നിയന്ത്രണവിധേയമാക്കാൻ പൊതുസ്ഥലങ്ങളിലെ നിരീക്ഷണത്തിന് ഇന്നുരാവിലെ മുതൽ ഫെബ്രുവരി 10 വരെ 25,000 പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്‌ക് ധരിക്കുന്നുവെന്നും പോലീസ് ഉറപ്പാക്കുണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിരീക്ഷണത്തിനു കൂടുതൽ സെക്ടറൽ മജിസ്‌ട്രേട്ടുമാരെയും വിന്യസിക്കും. പൊതുസമ്മേളനങ്ങൾ, വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയ്ക്ക് അടഞ്ഞ ഹാളുകൾ പാടില്ല. തുറസ്സായ സ്ഥലങ്ങളിൽ, അകലം പാലിച്ചു നടത്തുകയാകും ഉചിതം. ഇക്കാര്യത്തിൽ ഹോട്ടൽ അധികൃതരും മറ്റും സഹകരിക്കണം. രാത്രി 10 നു ശേഷം യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമ തിയറ്ററുകളിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കാമെന്നുള്ള കേന്ദ്ര മാർഗരേഖ തൽക്കാലം കേരളത്തിൽ നടപ്പാക്കില്ല. കേരളത്തിൽ കോവിഡ് വ്യാപനം കൂടുതലായതിനാലാണ് ഈ തീരുമാനം. നിലവിൽ 50% പേർക്കാണ് പ്രവേശനം.



Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു